Asianet News MalayalamAsianet News Malayalam

ഗിന്നസ് റെക്കോഡിട്ട് യു.എ.ഇ; പിന്തുണച്ച് എമിറേറ്റ്സ് ഡ്രോ

പത്ത് മീറ്റര്‍ ഉയരവും 100 മീറ്റര്‍ നീളവുമുള്ള ബിൽബോര്‍ഡ് ദുബായ്, ഷാര്‍ജ നഗരങ്ങളിലാണ്. ഏകദേശം 100 ബ്രാൻഡുകളാണ് ബിൽബോര്‍ഡിൽ പങ്കെടുത്തിട്ടുള്ളത്. 

Emirates Draw Guinness World Record billboard
Author
First Published Sep 25, 2023, 3:24 PM IST

എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ ആവിഷ്കരിച്ച 'അവര്‍ റെസ്പോൺസിബിലിറ്റി ടു പ്രൊട്ടക്റ്റ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബിൽബോര്‍ഡിലൂടെ ഗിന്നസ് വേൾഡ് റെക്കോഡ്. പദ്ധതിയുടെ ഔദ്യോഗിക സ്പോൺസര്‍ ആണ് എമിറേറ്റ്സ് ഡ്രോ.

കൺസ്യൂമര്‍ ഫ്രോഡ്, ഇന്‍റലക്ച്വൽ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ബിൽബോര്‍ഡ് എന്ന ഗിന്നസ് വേൾഡ് റെക്കോഡാണ് യു.എ.ഇ നേടിയത്. പത്ത് മീറ്റര്‍ ഉയരവും 100 മീറ്റര്‍ നീളവുമുള്ള ബിൽബോര്‍ഡ് ദുബായ്, ഷാര്‍ജ നഗരങ്ങളിലാണ്. ഏകദേശം 100 ബ്രാൻഡുകളാണ് ബിൽബോര്‍ഡിൽ പങ്കെടുത്തിട്ടുള്ളത്. 

ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതൽ ഞങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചു. ഈ ബിൽബോര്‍ഡ് പ്രതിജ്ഞാബദ്ധതയുടെ ചിഹ്നമാണ്. യു.എ.ഇ കൺസ്യൂമര്‍ പ്രൊട്ടക്ഷനിൽ ശക്തമായ നിലപാട് എടുക്കുന്നു. തട്ടിപ്പുകള്‍ തടയാനും ഇന്‍റലക്ച്വൽ പ്രോപ്പര്‍ട്ടി സംരക്ഷിക്കാനും എല്ലാ ഉപയോക്താക്കളുടെയും അവകാശം സംരക്ഷിക്കാനും ഇത് സഹായിക്കും - എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കൺസ്യൂമര്‍ പ്രൊട്ടക്ഷൻ മുഹമ്മദ് ഖലീഫ അൽ മുഹൈരി പറഞ്ഞു.

ഇതുപോലെ നാഴികക്കല്ലായ ഒരു പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ഡ്രോ മാര്‍ക്കറ്റിങ് തലവൻ പോള്‍ ചാഡെര്‍ പറ‍ഞ്ഞു. അൽ ഇത്തിഹാദ് സ്ട്രീറ്റിലാണ് ബിൽബോര്‍ഡ് ഉള്ളത്. 
 

Follow Us:
Download App:
  • android
  • ios