അമർജീത് സിങ് ഫാസ്റ്റ്5 ​ഗെയിമിലൂടെ 75,000 ദിർഹം നേടിയപ്പോൾ മുഹമ്മദ് സാജിദ് ഹുസൈൻ മെ​ഗാ7 ​ഗെയിമിൽ 10,000 ദിർഹം നേടി.

കഴിഞ്ഞ ആഴ്ച്ച എമിറേറ്റ്സ് ഡ്രോ നൽകിയത് 584,456 ദിർഹത്തിന്റെ സമ്മാനങ്ങൾ. ഇതിൽ എടുത്തു പറയേണ്ട രണ്ടു വിജയികളുണ്ട്. അമർജീത് സിങ് ഫാസ്റ്റ്5 ​ഗെയിമിലൂടെ 75,000 ദിർഹം നേടിയപ്പോൾ മുഹമ്മദ് സാജിദ് ഹുസൈൻ മെ​ഗാ7 ​ഗെയിമിൽ 10,000 ദിർഹം നേടി. ഈ രണ്ടു പേരും ആദ്യ ശ്രമത്തിൽ തന്നെ വിജയികളായി എന്ന പ്രത്യേകതയുമുണ്ട്.

മെ​ഗാ7: കുടുംബത്തിന്റെ ഭാവി ഭദ്രമാക്കി മുഹമ്മദ് സാജിദ് ഹുസൈൻ

വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന 29 വയസ്സുകാരനായ മെക്കാനിക്ക. എൻജിനീയർ മുഹമ്മദ് സാജിദ് ഹുസൈൻ ഇപ്പോൾ സൗദി അറേബ്യയിലെ ജുബൈലിലാണ് താമസം. ഹൈദരാബാദ് സ്വദേശിയായ അദ്ദേഹം രണ്ടു വർഷം മുൻപാണ് കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ പ്രവാസിയായത്.

ഇന്ത്യയിൽ നിന്നും അടുത്ത് തിരിച്ചെത്തിയതേയുള്ളൂ ഹുസൈൻ. ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെയാണ് താൻ വിജയിയായി എന്ന് ഹുസൈൻ തിരിച്ചരിഞ്ഞത്. യൂട്യൂബിൽ ലൈവ് ഡ്രോ കണ്ടെങ്കിലും തന്റെ നമ്പറിന് ഭാ​ഗ്യമില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവെക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്.

ഫാസ്റ്റ്5 സ്വന്തമാക്കി ഇന്ത്യൻ പ്രവാസി അമർജീത് സിങ്

സോഷ്യൽ മീഡിയയിൽ നിന്ന് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞാണ് അമർജീത് സിങ് ​ഗെയിമിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള കാർ സെയിൽസ്മാനാണ് അദ്ദേഹം. സ്വന്തം ജന്മദിനത്തിലെ അക്കങ്ങൾ കൂടെ ചേർത്താണ് അദ്ദേഹം ഭാ​ഗ്യ നമ്പറുകൾ തെരഞ്ഞെടുത്തത്. ഫലമോ? ആദ്യ ശ്രമത്തിൽ തന്നെ 75,000 ദിർഹം സമ്മാനം. മകളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കിവെക്കാനും ഭാര്യക്ക് ഒരു ​ഗംഭീര സർപ്രൈസ് നൽകാനുമാണ് സിങ് തീരുമാനിച്ചിരിക്കുന്നത്.

എമിറേറ്റ്സ് ഡ്രോയുടെ അടുത്ത ​ഗെയിം ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി നാല് വരെയാണ്. യു.എ.ഇ സമയം രാത്രി 9-ന് ആണ് ​ഗെയിം. ഔ​ദ്യോ​ഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ഡ്രോ തത്സമയം കാണാം. EASY6, FAST5, MEGA7 ​ഗെയിമുകൾ കളിച്ച് നിങ്ങൾക്കും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. നമ്പറുകൾ ബുക്ക് ചെയ്യാൻ വിളിക്കാം - +971 4 356 2424 അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com സോഷ്യൽ മീഡിയയിൽ എല്ലായിടത്തും എമിറേറ്റ്സ് ഡ്രോ പിന്തുടരാം @emiratesdraw ഔദ്യോ​ഗിക വെബ്സൈറ്റ് www.emiratesdraw.com