ഈ ആഴ്ച്ചയിലെ ​ഗെയിമിന്റെ ലൈവ് സ്ട്രീം മെയ് 17 മുതൽ 19 വരെ യു.എ.ഇ സമയം രാത്രി 9-ന് കാണാം.

പ്രതീക്ഷയുടെ ടിക്കറ്റാണ് എമിറേറ്റ്സ് ഡ്രോ. EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ ആഴ്ച്ചതോറും 100-ൽ അധികം ​ഗ്യാരണ്ടീഡ് വിജയികളുടെ പട്ടികയിൽ ചേരാം. 100 മില്യൺ ദിർഹം വരെ സമ്മാനം നേടാനുള്ള അവസരം സ്വന്തമാക്കാം. ഈ ആഴ്ച്ച വിജയികളായവരിൽ രണ്ട് ഇന്ത്യക്കാരുണ്ട്. ഇവരുൾപ്പെടെ 5000-ൽ അധികം പേർ ഏകദേശം 670,000 ദിർഹം സമ്മാനത്തുക പങ്കിട്ടു.

സൗദി അറേബ്യയിൽ എൻജിനീയറായി ജോലിചെയ്യുന്ന തമിഴ് നാട് സ്വദേശി ബൈരവൻ നടരാജനാണ് ഒരു വിജയി. EASY6 ടോപ് റാഫ്ൾ സമ്മാനമായ 60,000 ദിർഹം (ഏകദേശം 13.50 ലക്ഷം രൂപ) അദ്ദേഹം വിജയിച്ചു.

“വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദിവസവും ​ഗെയിം കളിക്കുക. ഒടുവിൽ വിജയം സ്വന്തമായപ്പോൾ വിശ്വസിക്കാൻ പോലുമാകുന്നില്ല. എമിറേറ്റ്സ് ഡ്രോയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. നിരവധി ജീവിതങ്ങളാണ് എമിറേറ്റ്സ് ഡ്രോ മാറ്റിമറിക്കുന്നത്. കൂടുതൽ വിജയിക്കാൻ ഞാൻ കാത്തിരിക്കുകയാണ്, PICK1 കൂടെ കളിക്കും.” - അദ്ദേഹം പറഞ്ഞു.

​ഗുജറാത്തിൽ നിന്നുള്ള രാഹുൽ ​ഗാമിത് ആണ് മറ്റൊരു വിജയി. MEGA7 ടോപ് റാഫ്ൾ സമ്മാനമായ 70,000 ദിർഹം (15.75 ലക്ഷം രൂപ) അദ്ദേഹം നേടി. സോഷ്യൽ മീഡിയയിലൂടെ മുൻ വിജയികളുടെ വിജ‍യ​ഗാഥ കണ്ട് പ്രചോദിതനായാണ് അദ്ദേഹം ടിക്കറ്റെടുത്തത്.

“സമ്മാനർഹനായി എന്ന മെയിൽ കണ്ടപ്പോൾ ഇത് സത്യമാണോ എന്ന് സംശയിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഞാൻ വിജയിച്ചു എന്ന്. യൂട്യൂബിൽ പിന്നീട് കണ്ടാണ് ഞാൻ വിജയം ഉറപ്പിച്ചത്” - രാഹുൽ പറയുന്നു.

കുടുംബത്തെ സഹായിക്കാൻ ഈ തുകകൊണ്ട് കഴിയുമെന്നാണ് ഇരുവരും പറയുന്നത്. കടം വീട്ടാനും ജീവകാരുണ്യത്തിനും തുക ഉപയോ​ഗിക്കും.

ഈ ആഴ്ച്ചയിലെ ​ഗെയിമിന്റെ ലൈവ് സ്ട്രീം മെയ് 17 മുതൽ 19 വരെ യു.എ.ഇ സമയം രാത്രി 9-ന് എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഔദ്യോ​ഗിക വെബ്സൈറ്റിലും കാണാം.

EASY6, FAST5, MEGA7, PICK1 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, email customersupport@emiratesdraw.com or visit www.emiratesdraw.com