Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ നിന്നും എമിറേറ്റ്സ് ഡ്രോ കളിച്ചു; സ്വന്തമായത് 21,428 ദിർഹം

ഇതുവരെ എമിറേറ്റ്സ് ഡ്രോയിലൂടെ 796859 പേരാണ് സമ്മാനങ്ങൾ നേടിയത്. സമ്മാനത്തുക 141,926,551 ദിർഹം എത്തി.

Emirates Draw meg7 easy6 results december 2023
Author
First Published Dec 15, 2023, 4:30 PM IST

എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ ഈ ആഴ്ച്ചയും വിജയികൾ സമ്മാനങ്ങൾ സ്വന്തമാക്കി. യു.എസ്, ഇന്ത്യ, ഫിലിപ്പീൻസ്, നേപ്പാൾ രാജ്യങ്ങളിൽ നിന്നുള്ളവർ ​ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹത്തിനും 100 മില്യൺ ദിർഹത്തിനും അരികിലെത്തുന്ന സമ്മാനങ്ങലാണ് മെ​ഗാ7, ഈസി6 മത്സരങ്ങളിലൂടെ നേടിയത്.

യു.എസ്.എ, ഇന്ത്യ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മെ​ഗാ7 വഴി 100 മില്യൺ ദിർഹത്തിന്റെ ​ഗ്രാൻഡ് പ്രൈസ് നഷ്ടമായത് ഒറ്റ അക്കം അകലെയാണ്. അതേ സമയം മറ്റൊരു ഇന്ത്യൻ മത്സരാർത്ഥിയും ഫിലിപ്പീൻസ് പൗരനും നേപ്പാളിയും ഒരു അക്കം അകലത്തിൽ ഈസി6 സമ്മാനമായ 15 മില്യൺ ദിർഹം നഷ്ടമായി.

ഇതുവരെ എമിറേറ്റ്സ് ഡ്രോയിലൂടെ 796859 പേരാണ് സമ്മാനങ്ങൾ നേടിയത്. സമ്മാനത്തുക 141,926,551 ദിർഹം എത്തി. മെ​ഗാ7 രണ്ടാം സമ്മാനം നേടിയത് അഹമ്മദ് മുഹമ്മദ് അഷ്ഫാഖ് ഒരേ സമയം എമിറാത്തിയും അമേരിക്കക്കാരനും പാകിസ്ഥാനും പേർഷ്യനുമെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. യു.എസ്സിൽ ജനിച്ചു വളർന്ന അദ്ദേഹം 23 വർഷം മുൻപ് ദുബായിൽ എത്തിയതാണ്. എമിറാത്തിയായ അമ്മയെ കാണാൻ വന്ന അദ്ദേഹം തിരികെപ്പോയില്ല.

യു.എ.ഇയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലിനോക്കുകയാണ് 52 വയസ്സുകാരനായ അഹമ്മ​ദ്.  സമ്മാനമായി AED 125,000 ആണ് അദ്ദേഹം നേടിയത്. അടുത്ത വർഷം ജപ്പാനിൽ വിനോദയാത്ര പോകാനാണ് അദ്ദേഹം പണം ചെലവഴിക്കുക.

ആ​ഗ്രയിൽ നിന്നുള്ള പ്രശാന്ത് സിങ് റാവത്ത് ആണ് മറ്റൊരു വിജയി. റിയൽ എസ്റ്റേറ്റിൽ തന്നെ ജോലിനോക്കുന്ന അദ്ദേഹത്തിന് മുൻപും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്.

"മുൻപ് എനിക്ക് 7 ദിർഹം സമ്മാനമായി കിട്ടി. ഇത്തവണ 1,25,000 ദിർഹം കിട്ടിയപ്പോൾ എനിക്ക് വിശ്വസിക്കാായില്ല. ഉറക്കംപോലും പോയി." ഒരു കുട്ടിയുടെ പിതാവ് കൂടെയായ പ്രശാന്ത് പറയുന്നു.

ഫിലിപ്പീൻസിൽ നിന്നുള്ള ജൊഹാന്നയാണ് അടുത്ത വിജയി. എമിറേറ്റ്സ് എയർലൈനിൽ ജോലി ചെയ്യുകയാണ് അവർ. 25 വർഷമായി യു.എ.ഇയിൽ തന്നെയാണ് താമസം. ഭർത്താവിന്റെ മോശം ആരോ​ഗ്യ അവസ്ഥയ്ക്ക് ഇടയിലാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്. ഇത് ചികിത്സയ്ക്ക് ഉപയോ​ഗിക്കുമെന്നാണ് ജൊഹാന്ന പറയുന്നത്. ഈസി6 വഴി 21,428 ദിർഹമാണ് ജൊഹാന്നയ്ക്ക് ലഭിച്ച സമ്മാനം.

ഇന്ത്യയിലെ തെലങ്കാനയിൽ നിന്നുള്ള മനാപുരി സാ​ഗർ ആണ് അടുത്ത വിജയി. എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗ്രാൻഡ് പ്രൈസ് വിന്നർ അജയ് ഒ​ഗുലയുടെ ജീവിതം ടെലിവിഷനിൽ കണ്ടതാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ സാ​ഗറിനുള്ള പ്രചോദനം. തനിക്ക് ലഭിച്ച 21,429 ദിർഹം ഉപയോ​ഗിച്ച് കടം വീട്ടാനും സാമ്പത്തികഭദ്രതയുള്ള ജീവിതം കെട്ടിപ്പടുക്കാനും തീരുമാനിച്ചിരിക്കുകയാണ് സാ​ഗർ.

നേപ്പാളിയായ ഹോം ബഹദൂർ സ്യാങ്ബ നേടിയത് 21,428 ദിർഹം തന്നെയാണ്. കുടുംബത്തിന് നല്ല സാമ്പത്തിക സാഹചര്യം നൽകാൻ തുക ഉപകരിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

എമിറേറ്റ്സ് ഡ്രോയുടെ അടുത്ത നറുക്കെടുപ്പ് ലൈവ് സ്ട്രീം ചെയ്യുന്ന ഡിസംബർ 15, 2023-നും ഡിസംബർ 17, 2023-നും ആണ്. യു.എ.ഇ സമയം രാത്രി 9 മണിക്ക് ആണ് എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഔദ്യോ​ഗിക വെബ്സൈറ്റിലും സ്ട്രീമിങ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ @emiratesdraw ഫോളോ ചെയ്യാം. പങ്കെടുക്കാൻ വിളിക്കാം - 800 7777 7777  ചോദ്യങ്ങൾ ഉണ്ടെങ്കിൽ സന്ദർശിക്കാം - www.emiratesdraw.com
 

Latest Videos
Follow Us:
Download App:
  • android
  • ios