തെലങ്കാനയിൽ നിന്നുള്ള മോത്കുരു ശിവപ്രസാദിനാണ് ഒരക്കം അകലത്തിൽ ഗ്രാൻഡ് പ്രൈസ് നഷ്ടമായത്.
മെഗാ7 നറുക്കെടുപ്പിൽ ഒരു അക്കത്തിന്റെ വ്യത്യാസത്തിൽ 100 മില്യൺ ദിർഹം എന്ന സ്വപ്ന സമ്മാനം നഷ്ടപ്പെട്ട് ഇന്ത്യൻ പ്രവാസി. തെലങ്കാനയിൽ നിന്നുള്ള മോത്കുരു ശിവപ്രസാദിനാണ് തലനാരിഴ വ്യത്യാസത്തിൽ ഒന്നാം സമ്മാനം നഷ്ടമായത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചില്ലെങ്കിലും 2.5 ലക്ഷം ദിർഹം ശിവപ്രസാദ് നേടി.
ഫാസ്റ്റ്5 റാഫ്ൾ പ്രൈസായ 75,000 ദിർഹം നേടിയത് മംഗലാപുരത്ത് നിന്നുള്ള മുഹമ്മദ് റഫീക്ക് ആണ്. പാകിസ്ഥാനിൽ നിന്നുള്ള കാഷിഫ് ഹുസൈൻ ഈസി6 വിജയിച്ചു. രണ്ടാംതവണയാണ് ഹുസൈൻ ഗെയിം ജയിക്കുന്നത്.
തെലങ്കാനയിൽ നിന്നുള്ള അധ്യാപകനാണ് ശിവപ്രസാദ്. "എനിക്കാണ് രണ്ടാം സമ്മാനം ലഭിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. 100 മില്യൺ ദിർഹം നഷ്ടമായെങ്കിലും ഇത്ര വലിയ സമ്മാനം കിട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്." ശിവപ്രസാദ് പറയുന്നു.
"എന്റെ വീട് വളരെ മോശം അവസ്ഥയിലാണ്. ഇരുമ്പ് പാളികൾക്കൊണ്ടുള്ള മേൽക്കൂരയാണ് വീടിന്. കഴിഞ്ഞ മൺസൂൺ കാലത്ത് വലിയ കേടുപാടുണ്ടായി. അതുകൊണ്ട് വാടകയ്ക്ക് വീടെടുത്ത് തൽക്കാലത്തേക്ക് മാറിത്താമസിക്കുകയായിരുന്നു. ഈ സമ്മാനത്തുകകൊണ്ട് ഒരു പുതിയ വീട് നിർമ്മിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്." - അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
100 മില്യൺ ദിർഹം വിജയിക്കാനായി താൻ ഇനിയും എമിറേറ്റ്സ് ഡ്രോ കളിക്കുമെന്നാണ് ശിവപ്രസാദ് പറയുന്നത്.
സ്വന്തമായി ബിസിനസ് തുടങ്ങണമെന്നതായിരുന്നു ഫാസ്റ്റ്5 വിജയിച്ച റഫീക്കിന്റെ ആഗ്രഹം. 2018-ൽ അത് അദ്ദേഹം പൂർത്തീകരിക്കുകയും ചെയ്തു. പക്ഷേ, കൊവിഡ് കാലത്ത് വലിയ നഷ്ടം നേരിട്ടതുകൊണ്ട് ബിസിനസ് നിർത്തേണ്ടിയും വന്നു. തന്റെ കുടുംബത്തിന്റെ ഭാവിസുരക്ഷിതമാക്കാൻ ഈ തുക സഹായിക്കുമെന്നാണ് റഫീക്ക് പറയുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് കാഷിഫ് ഹുസൈൻ മാർക്കറ്റിങ് ഏക്സിക്യൂട്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. ഇതിന് മുൻപ് ഈസി6 അദ്ദേഹം വിജയിച്ചിട്ടുണ്ട്. "ആദ്യം ഈ ഗെയിം വിജയിച്ചപ്പോൾ എന്റെ ഭാര്യ ഗർഭിണിയായ സമയമായിരുന്നു. ആശുപത്രിയിലെ ചെലവുകൾക്ക് പ്രൈസ് മണി ഉപകാരപ്പെട്ടു. അത് ഞാൻ ഒരിക്കലും മറക്കില്ല. രണ്ടാമത് ഈ സമ്മാനം ലഭിക്കുമ്പോൾ ഞാൻ ചില സാമ്പത്തികപ്രശനങ്ങൾ നേരിടുകയായിരുന്നു. എന്റെ പ്രാർത്ഥന ദൈവം കേട്ടു." അദ്ദേഹം പറയുന്നു.
ഇത്തവണത്തെ നറുക്കെടുപ്പിൽ 9063 പേരാണ് വിജയികൾ. മൊത്തം 924126 ദിർഹമാണ് പ്രൈസ് മണിയായി നൽകിയത്. 100 മില്യൺ ദിർഹം സമ്മാനത്തുകയുള്ള മെഗാ7, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ്. ഏഴ് അക്കങ്ങൾ ഏത് ഓർഡറിലും ഒരുപോലെയാക്കുന്നവർക്ക് സമ്മാനം നേടാനാകും. അടുത്ത മത്സരം ജൂലൈ 23-ന് രാത്രി 9 മണിക്ക് (യു.എ.ഇ സമയം) ആണ്.
ടിക്കറ്റുകൾ വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം - www.emiratesdraw.com അല്ലെങ്കിൽ ആൻഡ്രോയ്ഡ്, ആപ്പിൾ ആപ്പുകൾ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് - 800 7777 7777 (ടോൾഫ്രീ). സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം - @emiratesdraw
