എല്ലാ പ്രതീക്ഷകളും യാഥാർത്ഥ്യമാക്കാൻ എമിറേറ്റ്സ് ഡ്രോ. പുതിയ മെഗാ7 വിജയി ഏഴിൽ ആറ് അക്കങ്ങളും മാച്ച് ചെയ്തു.

എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനം നേടി യു.എസിൽ നിന്നുള്ള പ്രവാസി. ഖത്തറിൽ പെട്രോകെമിക്കൽ മേഖലയിൽ കോൺട്രാക്റ്റ് മാനേജറായി ജോലിനോക്കുന്ന റോഡ്രിക് ലിനൽ ഗാരെറ്റാണ് ഭാഗ്യശാലി.

ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം ആവേശകരമായ വാർത്തയറിഞ്ഞത്. എമിറേറ്റ്സ് ഡ്രോ മെഗാ7 ഗെയിമിൽ ഏഴിൽ ആറ് അക്കങ്ങളും റോഡ്രിക് മാച്ച് ചെയ്തു. ഒറ്റ അക്കം അകലെ അദ്ദേഹത്തിന് സ്വന്തമാകുമായിരുന്നത് 50 മില്യൺ ഡോളർ. യു.എസ് സംസ്ഥാനമായ ടെക്സസിലെ ഹ്യൂസ്റ്റണിൽ നിന്നാണ് റോഡ്രിക് ഖത്തറിൽ എത്തിയത്.

“ആദ്യം ഞാൻ ഇത് വിശ്വസിച്ചില്ല. രണ്ടു തവണ പരിശോധിച്ചു.” – റോഡ്രിക് പറയുന്നു.

ഓൺലൈൻ സെർച്ചിലൂടെയാണ് റോഡ്രിക് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്.

“ഒരു വർഷമായി ഞാൻ ഗെയിം കളിക്കുന്നുണ്ട്. എന്റെ ലക്ഷ്യം ഗ്രാൻഡ് പ്രൈസ് നേടുക എന്നതുതന്നെയാണ്.”

മനസ്സിൽ തോന്നിയ നമ്പറാണ് തെരഞ്ഞെടുക്കാറെന്ന് റോഡ്രിക് പറയുന്നു. പിന്നെ, ഗെയിം കളിക്കുന്ന ലക്ഷണക്കണക്കിന് ആളുകളെപ്പോലെതന്നെ വിജയിക്കുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ് അദ്ദേഹത്തിന് തുണ.

ഒരക്കം അകലെ ഗ്രാൻഡ് പ്രൈസ്

ഏഴിൽ ആറ് നമ്പറുകളും മാച്ച് ചെയ്യുന്നത് ചെറിയ കാര്യമല്ല. 50 മില്യൺ ഡോളർ എന്ന വമ്പൻ പ്രൈസിനോട് ഒരു അക്കം അകലെ മാത്രം എന്നത് ഒരുപാട് ചിന്തകൾ സമ്മാനിക്കും, ഉറപ്പാണ്. എന്നാൽ, ആറ് അക്കങ്ങൾ തരുന്ന സമ്മാനവും ചെറുതല്ല.

“ഞാൻ ഒരു ഹോളിഡേയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഇപ്പോൾ ഇനിയത് സാധ്യമാകും.” – അദ്ദേഹം പറയുന്നു.

ജോലിയും ചിട്ടയും എല്ലാം തൽക്കാലത്തേക്ക് മാറ്റിവച്ച് ഇനി യാത്രയാകാം.

ഇതുവരെ തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്ന് റോഡ്രിക് പറയുന്നു.

ചിലപ്പോൾ അത് ഞെട്ടൽകൊണ്ടാകാം, അല്ലെങ്കിൽ ഈ നിമിഷം അങ്ങനെതന്നെ തുടരട്ടെ എന്നു കരുതിയാകാം. ഈ നിമിഷം എന്താണ് മനസ്സിൽ തോന്നുന്ന വികാരം എന്ന ചോദ്യത്തിന് അദ്ദേഹം വേഗം ഉത്തരം നൽകുന്നു – ഞെട്ടൽ.

“ഞാൻ എന്തായാലും ഈ സമ്മാനത്തിൽ ഒരു പങ്ക് ജീവകാരുണ്യത്തിനായി ചെലവഴിക്കും.” – റോഡ്രിക് പറഞ്ഞു.

ഈ ഞായർകൂടെ മാത്രം അവസരം

ഒരു നമ്പർ... അതാണ് റോഡ്രിക്കിനും 50 മില്യൺ ഡോളർ എന്ന മെഗാ7 ഗ്രാൻഡ് പ്രൈസിനും ഇടയിൽ നിന്നത്.

ഈ തുക ഇപ്പോഴും നിങ്ങൾക്ക് നേടാനാകും. അതിന് ഒരു അവസരമേ ബാക്കിയുള്ളൂ. ഈ ഞായറാഴ്ച്ച. അവസരങ്ങൾ വീണ്ടും വരില്ല. ജീവിതം മാറ്റിമറിക്കുന്ന അവസരങ്ങളാകാട്ടെ കാത്തിരുന്നു കിട്ടുന്നതുമല്ല. അവ അപ്രതീക്ഷിതമായേ വരൂ.

അതുകൊണ്ട് നിങ്ങളുടെ അവസരം പ്രയോജനപ്പെടുത്താം. ഒരു ഫലം മതി, ജീവിതം മാറാൻ.