എമിറേറ്റ്സ് ഡ്രോയുടെ EASY6, FAST5, MEGA7 ഗെയിമുകളിലൂടെ ഈ ആഴ്ച്ച 11,330 പേര്‍ വിജയികളായി. AED 959,825 സമ്മാനമായി വിതരണം ചെയ്തു.
എമിറേറ്റ്സ് ഡ്രോയുടെ EASY6, FAST5, MEGA7 ഗെയിമുകളിലൂടെ ഈ ആഴ്ച്ച 11,330 പേര്‍ വിജയികളായി. AED 959,825 സമ്മാനമായി വിതരണം ചെയ്തു.
ക്യാൻസര്‍, ഓട്ടിസം ബാധിതയായ കാര്‍മെന്‍ എന്ന മൂന്നു വയസ്സുകാരിക്ക് സഹായഹസ്തവും എമിറേറ്റ്സ് ഡ്രോ നൽകി. ഈജിപ്റ്റുകാരിയായ കാര്‍മെന്‍ ഷാര്‍ജയിലെ സാറ സെന്‍റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ആൻഡ് സ്പീച്ച് തെറപ്പിയിൽ ചികിത്സയിലാണ്.
"ഗെയിമിങ്ങിന് അപ്പുറമാണ് ഞങ്ങളുടെ വീക്ഷണം. ജനങ്ങളുടെ ജീവിതത്തിൽ പോസിറ്റിവ് ആയ മാറ്റം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കാര്‍മെന്‍റെ നിശ്‍ചയദാര്‍ഢ്യം പ്രതീക്ഷ പകരുന്നതാണ്." - എമിറേറ്റ്സ് ഡ്രോ മാനേജിങ് പാര്‍ട്‍ണര്‍ മുഹമ്മദ് ബെഹ്റൂസിയാന്‍ അൽവാദി പറഞ്ഞു.
സാറ സെന്‍റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ആൻഡ് സ്പീച്ച് തെറപ്പി ഡയറക്ടര്‍ ഡോ. സാറ അൽ എയ്സ് എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി പറഞ്ഞു.
യു.എ.ഇയിൽ പവിഴപ്പുറ്റുകള്‍ പുനസ്ഥാപിക്കുന്ന പദ്ധതിയാണ് എമിറേറ്റ്സ് ഡ്രോയുടെ മറ്റൊരു പ്രധാന ഉദ്യമം. യു.എ.ഇ തീരത്ത് പവിഴപ്പുറ്റുകള്‍ സ്ഥാപിക്കാനാണ് ഈ പദ്ധതി. ക്യാൻസര്‍ പോലെയുള്ള രോഗങ്ങള്‍ ചികിത്സിക്കുന്നതിൽ ഈ പവിഴപ്പുറ്റുകള്‍ സഹായിക്കും.
ജൂണ്‍ എട്ടിന് ലോക സമുദ്ര ദിനത്തിന്‍റെ ഭാഗമായി സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ പദ്ധതികള്‍ക്ക് പിന്തുണ നൽകുമെന്നും എമിറേറ്റ്സ് ഡ്രോ അറിയിച്ചിട്ടുണ്ട്. ഇതുവരെ യു.എ.ഇ തീരത്ത് 9503 പവിഴപ്പുറ്റുകള്‍ എമിറേറ്റ്സ് ഡ്രോ സ്ഥാപിച്ചു കഴിഞ്ഞു. 6938 ചതുരശ്രമീറ്റര്‍ ഭാഗത്ത് പവിഴപ്പുറ്റുകള്‍ ഇതോടെ വ്യാപിച്ചു. 1903 സ്ക്യൂബ ഡൈവിങ്ങുകള്‍ ഇതിനായി നടത്തി.
എമിറേറ്റ്സ് ഡ്രോയുടെ വരുന്ന നറുക്കെടുപ്പുകള്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ കാണാം. കൂടുതൽ വിവരങ്ങള്‍ക്ക് - 800 7777 7777 (ടോൾ ഫ്രീ). അല്ലെങ്കിൽ സന്ദര്‍ശിക്കാം - www.emiratesdraw.com അപ്ഡേറ്റുകള്‍ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ തെരയാം - @emiratesdraw.
