24 പുതിയ പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളും വിമാനത്തിലുണ്ട്.
ദുബൈ: പുത്തന്‍ ലുക്കില്‍ എമിറേറ്റ്സ് എയര്‍ലൈൻസ്. പുതുക്കിയ ബോയിങ് 777 വിമാനങ്ങൾ എമിറേറ്റ്സ് എയർലൈൻസ് അവതരിപ്പിച്ചു.
24 പുതിയ പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളും വിമാനത്തിലുണ്ട്. പഴയ വിമാനങ്ങളിൽ പുതിയ സൗകര്യങ്ങൾ ചേർത്ത് ഇറക്കിയതാണ് ഇവ. ബിസിനസ് ക്ലാസും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിയ എയര്‍ക്രാഫ്റ്റിന്‍റെ ഉദ്ഘാടന പറക്കല്‍. ദുബൈയില്‍ നിന്ന് ജനീവയിലേക്കാണ് പുതുക്കി ഇറക്കിയ വിമാനം ആദ്യമായി പറന്നത്. യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ് ആഢംബരം ഒട്ടും കുറയ്ക്കാതെ എമിറേറ്റ്സ് എയര്‍ലൈന്‍സ്.
Read Also - സർക്കാർ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കാന്‍ ദുബൈ; പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു
