ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സര്‍വീസുകളാണ് ആകെ നടത്തുക. കൊച്ചിയിലേക്ക് ആഴ്ചയില്‍ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.
ദുബൈ: കൊവിഡ് മഹാമാരിക്ക് മുമ്പുള്ളത് പോലെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും വീണ്ടും തുടങ്ങാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഏപ്രില്‍ ഒന്നു മുതലാണ് എമിറേറ്റ്‌സിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 170 സര്‍വീസുകളാണ് ആകെ നടത്തുക.
കൊച്ചിയിലേക്ക് ആഴ്ചയില്‍ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. മുംബൈ-35, ന്യൂഡല്‍ഹി-28, ബെംഗളൂരു-24, ചെന്നൈ-21, ഹൈദരാബാദ്-21, കൊല്‍ക്കത്ത-11, അഹമ്മദാബാദ്-9 എന്നിങ്ങനെയാണ് മറ്റ് സര്‍വീസുകള്‍. എയര്‍ ബബിള്‍ കരാര്‍ ഞായറാഴ്ച അവസാനിക്കും. ഇതോടെ വിമാന സര്‍വീസുകള്‍ പഴയപടിയാകും. അന്താരാഷ്‍ട്ര വ്യോമ ഗതാഗതത്തിന് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ മാര്‍ച്ച് 27ന് അവസാനിക്കാനിരിക്കെയാണ് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനി അറിയിച്ചത്.
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസും മാര്‍ച്ച് 28 മുതല്‍ പുനരാരംഭിക്കും. എല്ലാ ദിവസവും രാത്രി ഒന്നിന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 6.35ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്ന് രാത്രി 10ന് പുറപ്പെട്ട് രാത്രി 12.05ന് ഷാര്‍ജയിലെത്തും.
ഇനി സീറ്റ് ഒഴിച്ചിടേണ്ട; അന്താരാഷ്ട്ര വിമാനയാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങൾ മയപ്പെടുത്തി
ദില്ലി: അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള (International Flights) കൊവിഡ് (Covid) നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളും മാസ്ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ സീറ്റുകൾ ഒഴിച്ചിടുന്നത് ഒഴിവാക്കിയതായും എയർപോർട്ട് അതോറിറ്റി അറിയിച്ചു.
