Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്

കൊച്ചിയിലേക്ക് 20, 22, 24, 27, 29, 31 എന്നീ തീയ്യതികളിലായിരിക്കും വിമാനങ്ങള്‍. തിരികെ കൊച്ചി - ദുബായ് സര്‍വീസുകള്‍ 21, 23, 25, 28, 30, സെപ്തംബര്‍ 1 എന്നീ തീയ്യതികളിലായിരിക്കും. ഓഗസ്റ്റ് 26ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും വിമാന സര്‍വീസുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Emirates to operate special flights from kochi and thiruvananthapuram
Author
Dubai - United Arab Emirates, First Published Aug 20, 2020, 5:12 PM IST

ദുബായ്: തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. ദുബായില്‍ നിന്ന് കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്ത് അഞ്ച് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുമുണ്ടാകും. ഓഗസ്റ്റ്  20 മുതല്‍ 31 വരെയായിരിക്കും  തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ദില്ലി, മുംബൈ എന്നീ നഗരങ്ങളിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍. 

കൊച്ചിയിലേക്ക് 20, 22, 24, 27, 29, 31 എന്നീ തീയ്യതികളിലായിരിക്കും വിമാനങ്ങള്‍. തിരികെ കൊച്ചി - ദുബായ് സര്‍വീസുകള്‍ 21, 23, 25, 28, 30, സെപ്തംബര്‍ 1 എന്നീ തീയ്യതികളിലായിരിക്കും. ഓഗസ്റ്റ് 26ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും വിമാന സര്‍വീസുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ദില്ലിയിലേക്കും മുംബൈയിലേക്കും ദിവസേന ദുബായില്‍ നിന്ന് വിമാനങ്ങളുണ്ട്. 21, 23, 25, 28, 30 തീയ്യതികളിലാണ് ദുബായ് - ബംഗളുരു സര്‍വീസുകളുള്ളത്. ടിക്കറ്റുകള്‍ വെബ്സൈറ്റുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ലഭ്യമാകും. യാത്രാ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ എന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios