സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. (പ്രതീകാത്മക ചിത്രം)

ദുബൈ: എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ്ങ് അക്കാദമിയുടെ വിമാനം അപകടത്തില്‍പ്പെട്ടു. സൈറസ് എസ്ആര്‍22 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. അല്‍ മക്തൂം വിമാനത്താവളത്തിലാണ് പരിശീലന കേന്ദ്രം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Read Also -  ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'

അബുദാബിയിലേക്ക് പുതിയ പ്രതിദിന വിമാന സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ

മംഗളൂരു: അബുദാബിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്. 

ഓഗസ്റ്റ് 9 മുതല്‍ പ്രതിദിന സര്‍വീസിന് തുടക്കമായി. ഇന്‍ഡിഗോയുടെ 6ഇ 1442 വിമാനം രാത്രി 9.40ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക.