രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് ഒരു ബിഗ് ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 500,000 ദിര്‍ഹത്തിന്റെ ഉറപ്പായ സമ്മാനമാണ് ലഭിക്കുക. ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന 12 ഭാഗ്യവാന്മാര്‍ക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ വീതം നല്‍കും.
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ മാസത്തെ പുതിയ 'ബിഗ് സമ്മര്‍ ബൊണാണ്‍സ' സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവരാണ് ഈ പുതിയ സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് ഒരു ബിഗ് ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 500,000 ദിര്‍ഹത്തിന്റെ ഉറപ്പായ സമ്മാനമാണ് ലഭിക്കുക. ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന 12 ഭാഗ്യവാന്മാര്‍ക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ വീതം നല്‍കും. ഇതോടെ ഇവര്‍ക്ക് ഒരുമിച്ച് രണ്ട് ടിക്കറ്റുകളും അതിനോടൊപ്പം ലഭിക്കുന്ന ഒരു ടിക്കറ്റും സമ്മാനമായി ലഭിക്കുന്ന രണ്ട് ടിക്കറ്റുകളും ഉള്‍പ്പെടെ അഞ്ച് ബിഗ് ടിക്കറ്റുകള്‍ സ്വന്തമാവും. ഇതിലൂടെ അടുത്ത നറുക്കെടുപ്പില്‍ ജീവിതം മാറിമറിയുന്ന സമ്മാനം സ്വന്തമാക്കാനുള്ള അവസരവും അഞ്ചിരട്ടിയായി വര്‍ദ്ധിക്കും.
ഓഗസ്റ്റ് മൂന്നാം തീയ്യതി യുഎഇ സമയം വൈകുന്നേരം 7.30നാണ് അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. ഗ്രാന്റ് പ്രൈസ് സ്വന്തമാക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 1.2 കോടി ദിര്‍ഹമാണ് (25 കോടിയോളം ഇന്ത്യന്‍ രൂപ). 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനമായി 50,000 ദിര്‍ഹവും നല്‍കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാന്‍ സാധിക്കും.
ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ അവസരങ്ങളും ബിഗ് ടിക്കറ്റ് ഒരുക്കുകയാണ്. ബിഗ് സമ്മര്‍ ബൊണാണ്‍സയില്‍ ഉള്‍പ്പെടുന്നതിന് പുറമെ ഇപ്പോള്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും പങ്കാളികളാവാം. ഇതിലൂടെ മൂന്ന് ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക.
ഉറപ്പായ ഈ ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കുന്നവരുടെ പേരും വിവരങ്ങളും ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.aeയില്‍ താഴെ പറയുന്ന തീയ്യതികളില്‍ പ്രസിദ്ധീകരിക്കും.
- ജൂലൈ 30 - 5,00,000 ദിര്‍ഹത്തിന്റെ സമ്മര്‍ ബൊണാണ്‍സ നറുക്കെടുപ്പ്
- ഓഗസ്റ്റ് 1 - 3,00,000 ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പ്
- ഓഗസ്റ്റ് 3 - ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ്.
നറുക്കെടുപ്പുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കുക. അടുത്ത വലിയ വിജയം നേടാനുള്ള സമയം ഇതാ എത്തിക്കഴിഞ്ഞു.
പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടുടനെ വരുന്ന നറുക്കെടുപ്പിലേക്കായിരിക്കും പരിഗണിക്കുക. മറിച്ച് പിന്നീട് വരുന്ന എല്ലാ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലും ഈ ടിക്കറ്റുകള്‍ പരിഗണിക്കപ്പെടില്ല.
