രണ്ടാം ഡോസ് എടുത്ത് ഇതിനോടകം ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്‍ എടുക്കാന്‍ ഒരു മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. സെപ്‍റ്റംബര്‍ 20നകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് 'ഗ്രേ' കളറായി മാറുമെന്നും അറിയിച്ചിട്ടുണ്ട്.
അബുദാബി: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. അബുദാബി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്ത് നടന്ന വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തവരെ ബൂസ്റ്റര്‍ ഡോസ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ടാം ഡോസ് എടുത്ത് ഇതിനോടകം ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്‍ എടുക്കാന്‍ ഒരു മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. സെപ്‍റ്റംബര്‍ 20നകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് 'ഗ്രേ' കളറായി മാറുമെന്നും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 മുതല്‍ അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ കൂടി പ്രഖ്യാപിച്ചത്.
വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ 30 ദിവസത്തേക്ക് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. വാക്സിനെടുക്കുന്നതില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുള്ളവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ ഏഴ് ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുക. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പി.സി.ആര്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. വാക്സിനെടുക്കാത്തവര്‍ക്കും പി.സി.ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞവര്‍ക്കും ആപ്ലിക്കേഷനില്‍ 'ഗ്രേ' സ്റ്റാറ്റസായിരിക്കും ഉണ്ടാവുക. ഇവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ല.
പുതിയ റസിഡന്‍സ് പെര്‍മിറ്റ് എടുത്തവര്‍ക്ക് വാക്സിനെടുക്കുന്നതിന് 60 ദിവസത്തേക്ക് ഇളവ് ലഭിക്കും. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉള്‍പ്പെടെ ഈ നിബന്ധനകള്‍ ബാധകമാണ്. ഇവര്‍ അന്താരാഷ്‍ട്ര യാത്രാ നിബന്ധനകള്‍ കൂടി പാലിക്കണം.
