രാജ്യവ്യാപകമായി ഇ-സിം സംവിധാനം ആരംഭിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും ഡു അറിയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ഇത്തരം സംവിധാനം സജ്ജമാക്കുന്ന ആദ്യ കമ്പനിയും തങ്ങള്‍ തന്നെയായിരിക്കുമെന്ന് ഡു അവകാശപ്പെടുന്നു. 

അബുദാബി: യുഎഇയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന രണ്ട് ആധുനിക സൗകര്യങ്ങള്‍ കൂടി ഉടന്‍ ലഭ്യമായിത്തുടങ്ങും. പുതിയ ഐഫോണുകള്‍ ഉപയോഗിക്കാന്‍ സജ്ജമായ ഇ-സിം സംവിധാനം ഒക്ടോബര്‍ അവസാനം തന്നെ ലഭ്യമായിത്തുടങ്ങുമെന്ന് ടെലികോം കമ്പനിയായ ഡുവിന്റെ ചീഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ സലീം അല്‍ ബലൂഷി അറിയിച്ചു. അടുത്ത വര്‍ഷം തുടക്കത്തില്‍ തുന്നെ 5ജി നെറ്റ്‍വര്‍ക്കും യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങും. 

രാജ്യവ്യാപകമായി ഇ-സിം സംവിധാനം ആരംഭിക്കാന്‍ തങ്ങള്‍ സജ്ജമാണെന്നും ഡു അറിയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ഇത്തരം സംവിധാനം സജ്ജമാക്കുന്ന ആദ്യ കമ്പനിയും തങ്ങള്‍ തന്നെയായിരിക്കുമെന്ന് ഡു അവകാശപ്പെടുന്നു. സാധാരണ പോലുള്ള സിം കാര്‍ഡ് ഉപയോഗിക്കാതെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ നെറ്റ്‍വര്‍ക്കിലേക്ക് ഫോണോ മറ്റ് ഉപകരണങ്ങളോ കണക്ട് ചെയ്യുന്നതാണ് ഇ-സിം എന്ന് അറിയപ്പെടുന്ന എംബഡഡ് സിം. പുതിയ ഐ ഫോണ്‍ XS, ഐഫോണ്‍ XS മാക്സ് എന്നിവയിലും ആപ്പിള്‍ വാച്ച് സീരിസ് 3യിലും ഇ-സിം ഉപയോഗിക്കാനാവും. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളിലാണ് ഇ-സിം സംവിധാനം നിലവിലുള്ളത്.