പത്ത് പുതിയ സര്‍വീസുകള്‍ തുടങ്ങുന്ന വിവരം നേരത്തെ ഇത്തിഹാദ് പ്രഖ്യാപിച്ചിരുന്നു. 

അബുദാബി: പത്ത് പുതിയ സ്ഥലങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇത്തിഹാദ് പ്രഖ്യാപിച്ചു. 

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. അറ്റ്ലാന്‍റ, തായ്പേയ്, മെദാന്‍, നോം പെന്‍, ക്രാബി, തുനിസ്, ചിയാങ് മായ്, ഹോങ്കോങ്, ഹനോയ്, അല്‍ജീര്‍സ് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങുന്നത്. 

Read Also -  ബെര്‍ട്ട് കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്! ആ ചങ്കുറപ്പിന് കൈയ്യടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം