Asianet News MalayalamAsianet News Malayalam

വിമാനം വൈകിയത് 13 മണിക്കൂര്‍; പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയില്‍ സാങ്കേതിക തകരാര്‍

വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയിലാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 

etihad airways flight delayed by 13 hours due to technical issue
Author
First Published Aug 9, 2024, 2:38 PM IST | Last Updated Aug 9, 2024, 2:38 PM IST

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വൈകിയത് 13 മണിക്കൂര്‍. ഇന്നലെ പുലര്‍ച്ചെ 4.25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട ഇത്തിഹാദ് എയര്‍വേയ്സ് വിമാനമാണ് വൈകിയത്.

പുറപ്പെടുന്നതിന് മുമ്പായുള്ള പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം വൈകിയത്. പിന്നീട് തകരാര്‍ പരിഹരിച്ച് വൈകിട്ട് 5.30ഓടെയാണ് വിമാനം അബുദാബിയിലേക്ക് പറന്നത്. 

Read Also - ജോലി തേടിയെത്തി, ഇടനിലക്കാരന്‍റെ ചതി; ഏഴുവർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട്‌ സ്വദേശി

വാഹനാപകടം; മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു, ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്ക്

ഡബ്ലിന്‍: അയർലണ്ടിലെ കൗണ്ടി മയോയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ്  മരിച്ചു. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരിച്ചത്. റോസ് കോമൺ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. 

ലിസി സാജു സ‌ഞ്ചരിച്ച വാഹനം മറ്റൊറു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ലിസിയുടെ ഭർത്താവ് ഉള്‍പ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios