അബുദാബി: അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിനകം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുകളാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. വിമാനത്തില്‍ നിന്ന് യാത്രമദ്ധ്യേ വലിയ പൊട്ടിത്തെറിയും തീയും കണ്ടതായി ചില യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇ.വൈ 22 വിമാനമാണ് തിങ്കളാഴ്ച അടിയന്തര ലാന്റിങ് നടത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ അഗ്നിശമന സേനയെ സജ്ജമാക്കിയിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്യാബിനിലെ മര്‍ദ്ദ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് പ്രശ്നകാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.

യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യമൊരുക്കിയ ശേഷം ചൊവ്വാഴ്ച പകരം വിമാനം സജ്ജമാക്കുകയായിരുന്നു.