അബുദാബി: ഇത്തിഹാദ് എയര്‍വേസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെക്കും. ഈമാസം 22മുതല്‍ 28വരെയായിരിക്കും സര്‍വ്വീസ് നിര്‍ത്തിവെക്കുക. ദില്ലി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെക്കുന്നത്. 

അതേസമയം കൊവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗദി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണ്. നാളെ മുതൽ പൊതു ഗതാഗതം നിർത്തിവെയ്ക്കും. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 274 ആയി. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.