അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബായ് ഇത്തിഹാദ് മാള്‍ വീണ്ടും സജീവമായി. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് പ്രവര്‍ത്തനം. 

ദുബായ്: കൊവിഡ് ക്ഷീണമുണ്ടാക്കിയ ദുബായിലെ വിപണികള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഷോപ്പ് ആന്‍റ് വിന്നിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ദുബായിലെ ഇത്തിഹാദ് മാള്‍ ഒരുക്കിയിരിക്കുന്നത്.

അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബായ് ഇത്തിഹാദ് മാള്‍ വീണ്ടും സജീവമായി. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് പ്രവര്‍ത്തനം. യൂണിയന്‍ കോര്‍പ്പ് ഹൈപ്പര്‍മാര്‍ക്കറ്റടക്കം മാളുകളിലെ എല്ലാ വാണിജ്യകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മിതമായ വിലയാണ് മലയാളികളടക്കമുള്ള പ്രവാസികളെ മുഹൈസന ഒന്നിലെ ഇത്തിഹാദ് മാളിലേക്കാകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇത്തിഹാദ് അല്‍ ബര്‍ഷ മാളുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഷോപ്പ് ആന്‍റ് വിന്‍ എന്നപേരില്‍ ആകര്‍ഷകമായ സമ്മാനങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. 

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ബാക് റ്റു സ്കൂള്‍ പ്രമോഷനിലൂടെ ഒരുലക്ഷം ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരം കൂടാതെ നറുക്കെടുപ്പിലൂടെ ഇന്‍ഫിനിറ്റി ക്യു 50കാറും ആഗസ്റ്റ് മാസം 29ന് മുമ്പ് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വൈറസിന്‍റെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ അണുനശീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ സമയ ജീവനക്കാരേയും മാളില്‍ നിയോഗിച്ചിട്ടുണ്ട്. 

ഷെയ്ഖ് സായിദ് റോഡ്, ഖിസൈസ്, അല്‍വര്‍ക്ക മേഖലകളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ വന്നുപോകാമെന്നതും ഇത്തിഹാദ് മാളില്‍ തിരക്കേറുന്നതിന് കാരണമാകുന്നു. 500 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു