"കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു" എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.
മസ്‍കത്ത്: വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
"കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു" എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന; പ്രവാസി പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി അറസ്റ്റില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. ഏഷ്യക്കാരനാണ് പിടിയിലായത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം കുവൈത്തില്‍ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായിരുന്നു.
