സ്വദേശിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വലിയ തുക വരുന്ന പണം മോഷ്ടിച്ച് ഒളിവില്‍ പോകുകയും ചെയ്ത പ്രവാസിയെയാണ് ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡോകള്‍ അറസ്‌റ്റ് ചെയ്തത്.

മസ്കറ്റ്: ഒമാനിലെ തെക്കന്‍ ശര്‍ഖിയില്‍ സ്വദേശിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രവാസില്‍ പൊലീസ് പിടിയില്‍. സ്വദേശിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വലിയ തുക വരുന്ന പണം മോഷ്ടിച്ച് ഒളിവില്‍ പോകുകയും ചെയ്ത പ്രവാസിയെയാണ് ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡോകള്‍ അറസ്‌റ്റ് ചെയ്തത്. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona