മദ്യ നിര്‍മാണത്തിനായി തയ്യാറാക്കിയ 20 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച പ്രവാസി അറസ്റ്റില്‍. ഫഹാഹീലിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്‍ഡ് നടത്തിയത്. മദ്യ നിര്‍മാണത്തിനായി തയ്യാറാക്കിയ 20 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇതിന് പുറമെ നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന മദ്യവും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളും അറസ്റ്റിലായ പ്രവാസിയെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Scroll to load tweet…


Read also: ബീച്ചിന് സമീപം കാറിനുള്ളിലിരുന്ന് മദ്യപിച്ച പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി