ചെറിയ പാക്കറ്റുകളിലാക്കിയ ഹെറോയിനാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. യുവാവിന്റെ പരിഭ്രാന്തി കണ്ട് സംശയം തോന്നിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ പ്രവാസി അറസ്റ്റിലായി. അഹ്‍മദിയില്‍ വെച്ചായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ പ്രവാസി, ചിലര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ സെക്യൂരിറ്റി പട്രോള്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു.

ചെറിയ പാക്കറ്റുകളിലാക്കിയ ഹെറോയിനാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. യുവാവിന്റെ പരിഭ്രാന്തി കണ്ട് സംശയം തോന്നിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 16 പാക്കറ്റ് മയക്കുമരുന്ന് ഇയാളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.