മസ്കത്ത്: ചലിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പ്രവാസി യുവാവ് ഒമാനില്‍ അറസ്റ്റിലായി. അല്‍ ബാതിന ഗവര്‍ണറേറ്റിലാണ് സംഭവം. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ തുടര്‍ന്ന് യുവാവ് ചാടിയിറങ്ങുന്ന വീഡിയോ ദൃശ്യമാണ് പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കാറാണ് വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.