അല്‍ ദഖ്‌ലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

മസ്‌കറ്റ്: ഒമാനില്‍ സുപ്രീം കമ്മറ്റി ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിയമം ലംഘിച്ച പ്രവാസി അറസ്റ്റില്‍. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പാലിക്കാതിരുന്ന പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. അല്‍ ദഖ്‌ലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.