അൽ ടൈരെ വിലായത്തിലെ ഒരു സ്വദേശിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന വലിയ വിലവരുന്ന ആഭരങ്ങളും പണവും മറ്റു വിലപിടിപ്പുള്ള സാധങ്ങളുമാണ് ഇയാള്‍ മോഷ്‍ടിച്ചത്.
മസ്‍കത്ത്: ഒമാനിലെ തെക്കൻ ശർഖിയിൽ സ്വദേശിയുടെ വീട്ടിൽ മോക്ഷണം നടത്തിയ പ്രവാസിയെ പോലീസ് പിടികൂടി. അൽ ടൈരെ വിലായത്തിലെ ഒരു സ്വദേശിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന വലിയ വിലവരുന്ന ആഭരങ്ങളും പണവും മറ്റു വിലപിടിപ്പുള്ള സാധങ്ങളുമാണ് ഇയാള്‍ മോഷ്‍ടിച്ചത്. തെക്കൻ ശർഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാൻഡോകൾ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
Add Asianetnews as a Preferred Source

