Asianet News MalayalamAsianet News Malayalam

നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ - സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും.

expat died in an accident in saudi
Author
First Published Aug 29, 2022, 11:15 PM IST

റിയാദ്: ജിസാനിലെ അല്‍ അഹദിലെ അല്‍ ഹക്കമി ബ്ലോക്ക് നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാര്‍ യാദവ് സൗദിയില്‍ എത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ യാദവ്, സോണി യാദവ്. 

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ - സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അല്‍ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയില്‍ ബാപ്പു വലിയോറ, ഷാജഹാന്‍, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജന്‍ ഗുപ്ത , അല്‍ ഹക്കമി കമ്പനിയുടെ ഉടമ ഉമര്‍ ഹക്കമി തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.

ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിനു സമീപമാണ് മിനിബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. സംഭവത്തില്‍ രണ്ടു പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഞായറാഴ്ച വൈകീട്ട് 6.24 ന് ആണ് ജിസാൻ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ജിസാൻ റെഡ് ക്രസന്റ് ശാഖാ വക്താവ് ഡോ. ആദിൽ അരീശി അറിയിച്ചു. 

നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

ഉടൻ തന്നെ ഏഴു ആംബുലൻസ് സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രി, പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രി, ജിസാൻ ജനറൽ ആശുപത്രി, സ്വബ്‌യ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായും ഡോ. ആദിൽ അരീശി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios