റിയാദ്: കൊവിഡ് ബാധിച്ച് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ദേവര്‍ഷോല സ്വദേശി യൂസഫ് (59) സൗദി അറേബ്യയിലെ ഹഫര്‍ ബാത്വിനില്‍ മരിച്ചു. 24 വര്‍ഷമായി  പ്രവാസിയായ ഇദ്ദേഹം ഹഫര്‍ അല്‍ബാത്വിനില്‍ ഹൗസ് ഡ്രൈവറായിരുന്നു.

മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍  സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ. മക്കള്‍: ഹസീന, ജസീന, സുബുന, ഹുസൈന്‍. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്  വെല്‍ഫയര്‍ കോഓഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹഫര്‍ ഘടകം വളന്റിയര്‍മാരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ എന്നിവര്‍  രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു