റിയാദ്: ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂര്‍ അഴീക്കോട് ചെമ്മശ്ശേരി പാറ സ്വദേശി സി.പി. അബ്ദുല്‍ മജീദ് (58) ആണ് മരിച്ചത്.  റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യകമ്പനിയില്‍ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജൈസത്ത്. മക്കള്‍: ജവാദ്  ദുബൈ, ഷിബില, ഫസ്‌ന. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസി.സി സെന്‍ട്രല്‍ കമ്മിറ്റി രംഗത്തുണ്ട്.