ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. 27 വയസ്സ് തോന്നിക്കുന്ന യുവാവാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് നേപ്പാള്‍ സ്വദേശി മരിച്ചു. മഹ്ബൂലയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങിലാണ് സംഭവം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. 27 വയസ്സ് തോന്നിക്കുന്ന യുവാവാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മൃതദേഹം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. അല്‍ അഹ്മദിയിലെ സിഐഡി സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona