മാര്‍ച്ച് നാലിനാണ് വ്യാജ പാര്‍ക്കിങ് ടിക്കറ്റുമായി 44കാരനായ ബംഗ്ലാദേശ് പൗരന്‍ പൊലീസിന്റെ പിടിയിലായത്. നേരത്തെ ഇയാളുടെ പക്കലുണ്ടായിരുന്ന പാര്‍ക്കിങ് ടിക്കറ്റില്‍ തീയ്യതി തിരുത്തിയാണ് വ്യാജ ടിക്കറ്റുണ്ടാക്കിയത്. 

ദുബായ്: വ്യാജ പാര്‍ക്കിങ് ടിക്കറ്റുണ്ടാക്കി ഉപയോഗിച്ച പ്രവാസിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. രണ്ട് ദിര്‍ഹത്തിന്റെ പാര്‍ക്കിങ് ടിക്കറ്റ് വ്യാജമായുണ്ടാക്കിയത് മൂന്ന് മാസം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്.

മാര്‍ച്ച് നാലിനാണ് വ്യാജ പാര്‍ക്കിങ് ടിക്കറ്റുമായി 44കാരനായ ബംഗ്ലാദേശ് പൗരന്‍ പൊലീസിന്റെ പിടിയിലായത്. നേരത്തെ ഇയാളുടെ പക്കലുണ്ടായിരുന്ന പാര്‍ക്കിങ് ടിക്കറ്റില്‍ തീയ്യതി തിരുത്തിയാണ് വ്യാജ ടിക്കറ്റുണ്ടാക്കിയത്. പാര്‍ക്കിങ് ഏരിയയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.

നാഇഫ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി, മൂന്ന് മാസം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനും ഉത്തരവിടുകയായിരുന്നു. പ്രതിക്ക് അപ്പീല്‍ നല്‍കുന്നതിനായി 15 ദിവസം അനുവദിച്ചിട്ടുണ്ട്.