തുമൈറില്‍ ജോലി ചെയ്യുന്ന കടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

റിയാദ്: പ്രവാസി യുവാവിനെ സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കുളിമുറ്റം നെടുംപറമ്പ് അടക്കാപറമ്പില്‍ സാലിം ശഫീഖ് (33) ആണ് മരിച്ചത്. തുമൈറില്‍ ജോലി ചെയ്യുന്ന കടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ജസീലയാണ് ഭാര്യ. ഇമ്രാന്‍ അസ്‍കര്‍ ഏക മകനാണ്. പിതാവ് - സാലിം. മാതാവ് - നസീമ. തുമൈര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, തുമൈര്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതാക്കളായ വാജിദ്, മുജീബ് വെള്ളിമുറ്റം എന്നിവര്‍ രംഗത്തുണ്ട്.