അപ്പാര്‍ട്ട്മെന്റില്‍ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയായിരുന്ന വിദേശ വനിത സ്‍പോണ്‍സറുടെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്‍തു. കുവൈത്തിലെ സാല്‍മിയയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റില്‍ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.