റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)ആണ് മരിച്ചത്. തബൂക്-മദീന റോഡില്‍ കഴിഞ്ഞ 12നാണ് വാഹനാപകടം ഉണ്ടായത്.

നിര്‍ത്തിയിട്ട കാറിനരികെ ഫോണ്‍ വിളിച്ചുകൊണ്ടു നിന്നപ്പോള്‍ നിയന്ത്രണം വിട്ടുവന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദലിയെ തബൂക് കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. പിതാവ്: പരേതനായ ഷെയ്ഖ് മുഹമ്മദ്, മാതാവ്: ഫരീദ ബീഗം, ഭാര്യ: സുലൈഖ ബീഗം, മക്കള്‍: ഷഹാന ബീഗം, ശബാന, അഫ്‌സാന.