ഒട്ടകങ്ങൾ വാങ്ങി വിറ്റ ശേഷം ലാഭവിഹിതം നൽകുമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നു. ബാങ്ക് വഴി നാല് തവണയായി പണം കൈമാറിയതായി പരാതിയിൽ പറയുന്നു.
കുവൈത്ത് സിറ്റി: ഒട്ടക കച്ചവട പദ്ധതിയുടെ പേരിൽ പ്രവാസിയിൽ നിന്ന് 2,400 ദിനാർ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ബിദൂണുകൾക്കെതിരെ ജഹ്‌റ ക്രിമിനൽ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കബളിപ്പിക്കൽ, ധന തട്ടിപ്പ് എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.
45 വയസ്സുള്ള പ്രവാസി ജഹ്‌റ പൊലീസിൽ നൽകിയ പരാതിയിൽ, തന്‍റെ പഴയ സുഹൃത്തുക്കളായിരുന്ന ബിദൂണുകൾക്ക് വ്യാപാര നിക്ഷേപത്തിനായി താൻ പണം നൽകി എന്നും, അത് പിന്നീട് തട്ടിയെടുക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു. ഒട്ടകങ്ങൾ വാങ്ങി വിറ്റ ശേഷം ലാഭവിഹിതം നൽകുമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നു. ബാങ്ക് വഴി നാല് തവണയായി പണം കൈമാറിയതായി പരാതിയിൽ പറയുന്നു — ആദ്യമായി 10 ദിനാർ, പിന്നീട് 390 ദിനാർ, പിന്നീട് രണ്ടു ഗഡുക്കളായി 1,000 ദിനാർ വീതം. തുക പൂർണ്ണമായി കൈപ്പറ്റിയ ശേഷം പ്രതികളെ കാണാതാവുകയും, സംരംഭം ആരംഭിക്കാൻ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ചെയ്തു. ഇപ്പോൾ പൊലീസ് പ്രതികളായ രണ്ട് ബിദൂണുകളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
