Asianet News MalayalamAsianet News Malayalam

വിദേശത്തേക്കുള്ള പണമൊഴുക്കില്‍ ഇടിവ്; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതില്‍ 12.57 ശതമാനം കുറവ്

പ്രതിമാസമുള്ള കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മാത്രം പ്രവാസികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലില്‍ എട്ടു ശതമാനം കുറവാണുണ്ടായത്.

expat remittances drop 12.57 percent in September
Author
First Published Nov 4, 2023, 5:18 PM IST

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികളുടെ വിദേശത്തേക്കുള്ള പണം അയയ്ക്കലില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് 12.57 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. സെപ്തംബറില്‍ 991 കോടി റിയാലാണ് പ്രവാസികള്‍ വിദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇത് 1133 കോടി റിയാലായിരുന്നു.

പ്രതിമാസമുള്ള കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്തംബറില്‍ മാത്രം പ്രവാസികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലില്‍ എട്ടു ശതമാനം കുറവാണുണ്ടായത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രമം പണമൊഴുക്ക് 10 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ജനുവരി-സെപ്തംബര്‍ കാലയളവില്‍ 9322 കോടി റിയാലാണ് വിദേശത്തേക്ക് അയച്ചത്. 2022ല്‍ ഈ കാലയളവില്‍ ഇത് 11,142 കോടി റിയാലായിരുന്നു. അതേസമയം മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലാ രാജ്യഘങ്ങളിലേക്കുള്ള പണമൊഴുക്ക് 3.8 ശതമാനം കുറഞ്ഞതായി ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Read Also - യുകെയില്‍ ജോലി തേടുന്നവര്‍ക്ക് മികച്ച അവസരങ്ങളുമായി റിക്രൂട്ട്മെന്‍റ്; കരിയര്‍ ഫെയര്‍ നാളെ മുതല്‍

രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ; പലസ്തീനെ സഹായിക്കാൻ ക്രൗഡ് ഫണ്ടിങ്ങുമായി സൗദി അറേബ്യ   

റിയാദ്: ഇസ്രായേൽ പ്രത്യാക്രമണത്തിന് ഇരയാകുന്ന ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചു. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെൻററിന് കീഴിൽ ‘സാഹിം’ (www.sahem.ksrelief.org) പോർട്ടൽ വഴിയാണ് സംഭാവനകൾ സ്വീകരിക്കുന്നത്. 

അൽറാജ്‌ഹി ബാങ്കിന്‍റെ SA5580000504608018899998 എന്ന അക്കൗണ്ട് നമ്പർ മുഖേനയും സംഭാവനകൾ സ്വീകരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്ന് കോടി റിയാലും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവന നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്. സംഭാവനകൾ ഒഴുകുകയാണ്. രണ്ടുദിവസം കൊണ്ട് 27 കോടി റിയാൽ കവിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios