മനുഷ്യത്വവും ധീരതയും നിറഞ്ഞ പ്രവൃത്തിയാണ് ഹിഷാമിന്റേതെന്നും അഭിമാനാര്‍ഹമാണെന്നും മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ബീച്ചില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ പ്രവാസിയെ ആദരിച്ച് പൊലീസ്. പതിമൂന്നും പതിനാലും വയസ്സ് പ്രായമുള്ള സഹോദരങ്ങളെയാണ് ഹിഷാം ബെന്‍ല്‍ഹജ് എന്ന അറബ് വംശജനായ പ്രവാസി രക്ഷിച്ചത്. പ്രവാസിയുടെ ധീരതയെ റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി ആദരിച്ചു. 

മനുഷ്യത്വവും ധീരതയും നിറഞ്ഞ പ്രവൃത്തിയാണ് ഹിഷാമിന്റേതെന്നും അഭിമാനാര്‍ഹമാണെന്നും മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിഷാമിനെ ആദരിച്ചതിലൂടെ ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സമൂഹത്തെ റാസല്‍ഖൈമ പൊലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 Read More -  സൗദിയില്‍ വരുന്നൂ, ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ച് കിരീടാവകാശി

യുഎഇയില്‍ സ്വദേശിവത്കരണം ഉയര്‍ത്താന്‍ കുടുംബത്തിലെ 43 പേര്‍ക്ക് ജോലി നല്‍കിയ സ്ഥാപനത്തിനെതിരെ നടപടി

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനും അതുവഴി നാഫിസ് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിനുമായി കുടുംബത്തിലെ 43 പേര്‍ക്ക് ജോലി നല്‍കി തൊഴിലുടമ. സ്വദേശിയായ തൊഴിലുടമയ്‌ക്കെതിരെ യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിയമ നടപടി ആരംഭിച്ചു. നാഫിസ് പദ്ധതി ദുരുപയോഗം ചെയ്യുകയും വ്യാജ സ്വദേശിവത്കരണം നടപ്പാക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഓരോ സ്വദേശിക്കും 100,000 ദിര്‍ഹം വരെ എന്ന തോതിലാണ് പിഴ ചുമത്തുക. 

Read More - യുഎഇ ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്

ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ ജോലിക്ക് നിയമിക്കുന്നതിനെ എതിര്‍ക്കുന്ന യാതൊരു നിബന്ധനയുമില്ല. എന്നാല്‍ നാഫിസ് പദ്ധതിയുടെ ഗുണഫലം ദുരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഇതിനെ വ്യാജ സ്വദേശിവത്കരണമായി കണക്കാക്കുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യാതെ കമ്പനിയുടെ റെക്കോര്‍ഡില്‍ സ്വദേശി എന്റോള്‍ ചെയ്യപ്പെട്ടാലോ ഏതെങ്കിലും എമിറാത്തിയെ, അധികൃതരെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതേ കമ്പനി വീണ്ടും നിയമിച്ചാലോ ഇതിനെ വ്യാജ സ്വദേശിവത്കരണമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളില്‍ മന്ത്രാലയം നിയമലംഘകരായ കമ്പനികള്‍ക്ക് പിഴ ചുമത്തുകയും നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.