ഒരു വീഡിയോ ക്ലിപ്പ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയതെന്ന് മക്ക മേഖലാ പൊലീസ് വക്താവ് പറഞ്ഞു.
റിയാദ്: സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ചില പ്രവാസികളുടെ താമസം നിയമവിധേയമാക്കാന്‍ പുതിയ പദ്ധതിയുണ്ടെന്ന അവകാശവാദം ഉന്നയിച്ച വിദേശി അറസ്റ്റിലായി. യെമന്‍ പൗരനാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മക്ക മേഖലാ പൊലീസാണ് നടപടി സ്വീകരിച്ചത്.
ഒരു വീഡിയോ ക്ലിപ്പ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയതെന്ന് മക്ക മേഖലാ പൊലീസ് വക്താവ് പറഞ്ഞു. ജിദ്ദയിലെ ഒരു ഹാളില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് ഇയാള്‍ പ്രവാസികളുടെ നിയമ വിരുദ്ധ താമസം, നിയമ വിധേയമാക്കി മാറ്റാന്‍ സാധിക്കുന്ന പുതിയ പദ്ധതിയെപ്പറ്റി സംസാരിച്ചത്. ഇയാളുടെ ക്ഷണം സ്വീകരിച്ച് എത്തിവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു പദ്ധതി ഇല്ലെന്നും ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല ഇയാള്‍ പ്രഖ്യാപനം നടത്തിയതെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‍ത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും പൊലീസ് വക്താവ് പറഞ്ഞു.
