വെഞ്ഞാറമ്മൂട് ഗോകുലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴച അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദമ്മാം : സൗദി അറേബ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തില്‍ ഷൗക്കത്ത് അലി നിര്യാതനായി. ഹൃദയാഘാതം മൂലം നാട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 88 വയസ്സായിരുന്നു. 

വെഞ്ഞാറമ്മൂട് ഗോകുലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴച അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവകാരുണ്യ, സാമൂഹിക, രാഷ്ട്രീയ, മതരംഗത്ത് വിവിധ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം പൊതു സമൂഹത്തില്‍ ഏറെ പ്രിയങ്കരനായിരുന്നു. വക്കം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കര്‍ഷക സംഘം, കയര്‍ സഹകരണ സംഘം സെക്രട്ടറി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആബിദ ബീവി, മക്കള്‍: നാസ് വക്കം, ബീന താഹ, മനോജ്, ജിജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ വക്കം ജുമാ മസ്ജിദില്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona