മനാമ: ബഹ്‌റൈനില്‍ പ്രവാസി യുവാവില്‍ നിന്ന് 23 പേര്‍ക്ക് കൊവിഡ് പകര്‍ന്നു. റാന്‍ഡം പരിശോധനയിലാണ് 35കാരനായ പ്രവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ആഴ്ചതോറുമുള്ള സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് വിവരം പുറത്തുവിട്ടത്.

ഏഴ് കുടുംബങ്ങളില്‍ നിന്നുള്ള 18 പേര്‍ക്കാണ് യുവാവില്‍ നിന്ന് പ്രാഥമിക സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. വിശദമായ സമ്പര്‍ക്ക പട്ടിക പരിശോധനയില്‍ ഇയാളില്‍ നിന്ന് ദ്വിതീയ സമ്പര്‍ക്കം വഴി അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.