സബാഹ് അല്‍ സാലിം യൂണിവേഴ്‌സിറ്റി സിറ്റിയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടുന്നതായി സഹപാഠികള്‍ കണ്ടിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കുവൈത്തിലെ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയന്‍സ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഈജിപ്ത് സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. സബാഹ് അല്‍ സാലിം യൂണിവേഴ്‌സിറ്റി സിറ്റിയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടുന്നതായി സഹപാഠികള്‍ കണ്ടിരുന്നു. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. എന്നാല്‍ എന്തിനാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ റൂമില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയതായി വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തെത്തി. യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി വിദ്യാര്‍ത്ഥിനിയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലെ സിസിടിവി ക്യാമറകളില്‍ നിന്നുമുള്ള വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ സംഘം ശേഖരിച്ച് വരികയാണ്. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
Read More: ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി
കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, ഒരാള്‍ക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read More- കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ച 13 പ്രവാസികളെ നാടുകടത്തും
