Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സിം കാര്‍ഡ് ഉപയോഗിച്ച് 1.6 കോടി തട്ടിയ ഇന്ത്യക്കാരന് ശിക്ഷ

തട്ടിപ്പിനിരയായ സ്ത്രീ തന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇന്ത്യക്കാരന്‍ പണം തട്ടിയത്. ഇതിന് പുറമെ വ്യാജ രേഖയുണ്ടാക്കി ബാങ്കില്‍ സമര്‍പ്പിച്ചും അക്കൗണ്ടില്‍ നിന്ന് വലിയ തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് ഇയാള്‍ ട്രാന്‍സ്‍ഫര്‍ ചെയ്യുകയായിരുന്നു. 

Expat to be jailed for stealing  from bank account
Author
Dubai - United Arab Emirates, First Published May 2, 2019, 4:54 PM IST

ദുബായ്: സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 8,73,000 ദിര്‍ഹം (1.6 കോടിയിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുത്ത പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. 29കാരനായ ഇന്ത്യന്‍ പൗരന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ഉത്തരവിട്ടത്.

തട്ടിപ്പിനിരയായ സ്ത്രീ തന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇന്ത്യക്കാരന്‍ പണം തട്ടിയത്. ഇതിന് പുറമെ വ്യാജ രേഖയുണ്ടാക്കി ബാങ്കില്‍ സമര്‍പ്പിച്ചും അക്കൗണ്ടില്‍ നിന്ന് വലിയ തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് ഇയാള്‍ ട്രാന്‍സ്‍ഫര്‍ ചെയ്യുകയായിരുന്നു. മൊബൈല്‍ കമ്പനിയില്‍ നിന്ന് ഇവരുടെ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് ഉപയോഗിക്കുന്നതിന് സ്ത്രീ തന്നെ ചുമതലപ്പെടുത്തിയതായുള്ള വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി രേഖയുണ്ടാക്കി ബാങ്കില്‍ നല്‍കിയും പണം പിന്‍വലിച്ചു. വ്യാജ ഒപ്പിട്ടാണ് ഇവ ബാങ്കില്‍ നല്‍കിയത്.

അക്കൗണ്ടില്‍ നിന്ന് വന്‍തുക നഷ്ടപ്പെട്ടതായി മനസിലാക്കിപ്പോഴാണ് സ്ത്രീ പരാതിയുമായി അധികൃതരെ സമീപിച്ചത്. പണം തട്ടിയതിന് പുറമെ വ്യാജ രേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തി.
 

Follow Us:
Download App:
  • android
  • ios