കുവൈത്തില്‍ ദന്ത ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ ടെക്നീഷ്യനെ ക്രിമിനല്‍ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
കുവൈത്ത് സിറ്റി: ദന്ത ഡോക്ടറെന്ന വ്യാജേന ചികിത്സ (impersonated as dentist) നടത്തിയ പ്രവാസിയെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് (Expat arrested in Kuwait) ചെയ്‍തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിന് (minisrtry of Interior) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിയാരുന്നു കഴിഞ്ഞ ദിവസം ക്ലിനിക്കില്‍ അധികൃതര്‍ റെയ്ഡ് നടത്തിയത്.
ടെന്റല്‍ ടെക്നീഷ്യനായിരുന്ന പ്രവാസി യുവാവ് ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ചികിത്സ നടത്തിയിരുന്നത്. സഹായത്തിന് ഇവിടെ ഒരു നഴ്‍സുമുണ്ടായിരുന്നു. ദിവസവും നിരവധിപ്പേര്‍ ഇവിടെയെത്തി ചികിത്സ സ്വീകരിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഡോക്ടറെന്ന നിലയില്‍ താന്‍ പ്രതിഫലവും കൈപ്പറ്റിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കുവൈത്തില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ മറിച്ചുവിറ്റ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ നിയമവിരുദ്ധമായി വില്‍പന (selling ration food items) നടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍ (Indian arrested). ആഭ്യന്തര മന്ത്രാലയത്തിന് (Ministry of Interior) ലഭിച്ച പരാതിക്ക് പിന്നാലെ അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ഹവല്ലിയില്‍ (Hawally) നിന്നാണ് ഇന്ത്യക്കാരന്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹവല്ലി ഏരിയയില്‍ ഒരു കടയിലൂടെ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ഒരു സ്വദേശിയാണ് അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പാല്, അരി, പഞ്ചസാര, എണ്ണ എന്നിങ്ങനെയുള്ള റേഷന്‍ സാധനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കട നടത്തിയിരുന്നയാളുടെ രേഖകള്‍ പരിശോധനിച്ചപ്പോള്‍ ഇന്ത്യക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തൊഴില്‍ നിയമം ലംഘിച്ചാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
