അബുദാബി: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. പാകിസ്ഥാന്‍ പൗരനാണ് അപ്രതീക്ഷിതമായി കോടികളുടെ ഭാഗ്യം തേടിയെത്തിയത്. 

അബുദാബിയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഷഫീഖ് മുഹമ്മദ് സിദ്ദിഖ് എന്ന 49കാരനാണ് നറുക്കെടുപ്പില്‍ വിജയിച്ചത്. ഇദ്ദേഹം സെപ്തംബര്‍ 10ന് ഓണ്‍ലൈനായി വാങ്ങിയ 340 സീരീസിലുള്ള 4422 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 30 വര്‍ഷത്തോളമായി അബുദാബിയില്‍ താമസിക്കുന്ന മുഹമ്മദ് ഷഫീഖ് ഏഴ് കുട്ടികളുടെ പിതാവാണ്. അബുദാബിയിലെ ഒരു പ്രോപ്പര്‍ട്ടി മാനേജ്മെന്‍റ് കമ്പനിയില്‍ പാര്‍ട്ണറാണ്. 

ദുബൈ ഡ്യൂട്ടി ഫ്രീയോടുള്ള നന്ദി അറിയിച്ച മുഹമ്മദ് ഷഫീഖ് ഈ വിജയം വിശ്വസിക്കാനാവുന്നില്ലെന്നും പറഞ്ഞു. പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള ഷഫീഖ് ഇതുവരെയുള്ള ദുബൈ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെണയര്‍ പ്രൊമോഷനില്‍ വിജയിക്കുന്ന 19-ാമത്തെ പാകിസ്ഥാന്‍ പൗരനാണ്.