Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി പ്രവാസി

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

expat won AED 12 million in Abu Dhabi Big Ticket draw
Author
Abu Dhabi - United Arab Emirates, First Published May 3, 2021, 8:04 PM IST

അബുദാബി: ബിഗ് ടിക്കറ്റ്  227-ാം സീരിസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് മിഷ്ഫാക്കിനാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസായ 1.2 കോടി ദിര്‍ഹം ലഭിച്ചത്. ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം (6 കോടിയിലധികം ഇന്ത്യന്‍ രൂപ)ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അബു മാമ്മന്‍ ബാബുവിനാണ് ലഭിച്ചത്. ഇദ്ദേഹം ഏപ്രില്‍ 28നാണ് സമ്മാനാര്‍ഹമായ 232268 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയതും ഇന്ത്യക്കാരനാണ്. ഷാര്‍ജയില്‍ താമസിക്കുന്ന അനൂജ് ത്യാഗരാജനാണ് വിജയി. ഏപ്രില്‍ ഏഴിന് എടുത്ത 263556 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്. 

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് അധികൃതര്‍ സമ്മാനവിവരം അറിയിക്കാന്‍ ഗ്രാന്‍റ് പ്രൈസ് വിജയിയായ മുഹമ്മദിനെ വിളിച്ചു. വളരെയധികം സന്തോഷമുണ്ടെന്നും ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും മുഹമ്മദ് പറഞ്ഞു. അവധിക്ക് ശ്രീലങ്കയിലെത്തിയിരിക്കുകയാണ് താനെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ മൂന്ന് ഭാഗ്യവാന്‍മാരെയാണ് ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത്. 

നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം യുഎഇയില്‍ നിന്നുള്ള മുഹമ്മദ് അല്‍ഷേഹി വാങ്ങിയ 108273 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. 151521 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള നജീബ് ഉല്ല അഞ്ചാം സമ്മാനമായ 90,000 ദിര്‍ഹം നേടി. ആറാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത് ഇന്ത്യക്കാരനായ വിജയകുമാര്‍ ജയസിദ്ധയ്യ വാങ്ങിയ 115126 എന്ന ടിക്കറ്റ് നമ്പരിനാണ്. ഫിലിപ്പീന്‍സ് സ്വദേശി മരിയ എലേന ബേനവിദേസ് വാങ്ങിയ 201405 എന്ന ടിക്കറ്റ് നമ്പരിന് ഏഴാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചു. എട്ടാം സമ്മാനമായ 60,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ സനില്‍കുമാര്‍ ജനാര്‍ദ്ധനന്‍ ആണ്. ഇദ്ദേഹം വാങ്ങിയ 170681 എന്ന ടിക്കറ്റ് നമ്പരാണ് വിജയിയാക്കിയത്. ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് പോര്‍ഷെ 718 സ്പൈഡര്‍ കാര്‍ നേടിയത് ഇന്ത്യക്കാരനായ കുട്ടുഭായ് ഹക്കിമുദ്ദീനഭായ് രാജന്‍പുര്‍വാലയാണ്. ഇദ്ദേഹം വാങ്ങിയ 009630 എന്ന ടിക്കറ്റിനാണ് ആഢംബര കാര്‍ സമ്മാനമായി ലഭിച്ചത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.
 

Follow Us:
Download App:
  • android
  • ios