അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീന്‍. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം.

277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് അഷ്‌റഫ് ആണ്. 223246 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 258613 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സോനു മാത്യൂ നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ജെബാരമ്യ വരതരാജ് 020021 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി വാഹനം സ്വന്തമാക്കി.