മസ്‍കത്ത്: ഒമാനില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു ഏഷ്യൻ തൊഴിലാളി മരണപ്പെട്ടു. നോര്‍ത്ത് അല്‍ ശർഖിയ ഗവര്‍ണറേറ്റിലെ  അൽ മുധൈബി വിലായത്തിലായിരുന്നു സംഭവമെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. 11 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാനായത്. അപകട സാധ്യതകൾ  കണക്കിലെടുത്ത് കിണറുകളുടെ അറ്റകുറ്റപ്പണികൾ  ജാഗ്രതയോടെ കൂടി  ചെയ്യണമെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.