മനാമ: ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് നാല് താമസസ്ഥലങ്ങളിലെ 13 പേര്‍ക്ക്. രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് പ്രവാസി തൊഴിലാളിക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഇന്നലെയാണ് ആരോഗ്യമന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. 43കാരനായ കൊവിഡ് രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ആറുപേര്‍ക്ക് കൊവിഡ് പകര്‍ന്നത്. കൂടുതല്‍ പരിശോധനയില്‍ മറ്റ് ഏഴുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രാലയത്തിന്റെ പ്രതിവാര സമ്പര്‍ക്ക പട്ടിക പരിശോധന റിപ്പോര്‍ട്ടില്‍ ദിവസേനയുള്ള ശരാശരി പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും ആഴ്ചതോറുമുള്ള കൊവിഡ് കേസുകളിലും 10 ശതമാനം വര്‍ധനവ് കണ്ടെത്തി.