അല്‍ ദാഖിലിയയിലെ പൊലീസ് കമാന്റും നിസ്‍വ സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും ചേര്‍ന്നാണ് നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മസ്‍കത്ത്: ഒമാനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലാണ് വ്യാപക പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അല്‍ ദാഖിലിയയിലെ പൊലീസ് കമാന്റും നിസ്‍വ സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും ചേര്‍ന്നാണ് നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.