സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

മസ്‍കത്ത്: ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരമാണിത്. ഒമാനിലെ നാഷണല്‍ സെന്ററ്‍ ഫോര്‍ സ്റ്റാറ്റിസ്‍റ്റിക്സ് ആന്റി ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചിലെ വിവരങ്ങള്‍ പ്രകാരം സര്‍ക്കാര്‍ മേഖലയിലെ പ്രവാസികളുടെ എണ്ണം 53,332ല്‍ നിന്ന് 40,898 ആയി കുറഞ്ഞു. സ്വകാര്യ മേഖലയില്‍ 16,08,781 പേരില്‍ നിന്ന് 14,03,287 പേരായാണ് കുറഞ്ഞത്. സര്‍ക്കാര്‍ - സ്വകാര്യ മേഖലകളുടെ കണക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 2,18,000 പേരുടെ കുറവാണ് പ്രവാസികളുടെ എണ്ണത്തിലുണ്ടായത്. ഇത് ആകെ പ്രവാസികളുടെ എണ്ണത്തിന്റെ 13 ശതമാനമാണ്.